Saturday, April 27, 2024
indiaNewspoliticsworld

കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്തിയിരിക്കണം; ജോ ബൈഡന്‍

കൊറോണ വൈറസിന്റെ ഉത്ഭവം 90 ദിവസത്തിനുള്ളില്‍ കണ്ടെത്തിയിരിക്കണം. ഇന്റലിജെന്‍സ് ഏജന്‍സികള്‍ക്ക് താക്കീത് നല്‍കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ചൈനയിലെ വുഹാനിലുള്ള മാര്‍ക്കറ്റിലാണ് ആദം കൊറോണ വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് വൈറോളജി ലാബില്‍ നിന്ന് വൈറസ് ചോര്‍ന്നതാണെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് കൃത്യമായ മറുപടി നല്‍കാന്‍ ബൈഡന്‍ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.                                                                                                                കോവിഡ് വ്യാപനത്തില്‍ ചൈനയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. ചൈനീസ് ലാബുകളില്‍നിന്നും അബദ്ധത്തില്‍ പുറത്തുവന്നതാണ് കോവിഡ് 19 -ന് കാരണമായ വൈറസ് എന്നായിരുന്നു ആദ്യ ആരോപണം. വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കുവച്ച മൃഗങ്ങളില്‍ നിന്നുമാണ് വൈറസ് പടര്‍ന്നതെന്നും ആരോപണമുണ്ട്. വിഷയത്തില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടന ചൈനയെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.                                                                              അതിനെല്ലാം ശേഷമാണ് വൈറസിന്റെ യഥാര്‍ത്ഥ ഉത്ഭവം ഏതെന്ന് തിരിച്ചറിയുന്നതിനായി അന്വേഷണ ഏജന്‍സിയെ നിയോഗിച്ചിരിക്കുന്നത്. ബൈഡന്റെ ഈ നടപടിക്കെതിരെ യുഎസിലെ ചൈനീസ് എംബസി ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ലാബ് ചോര്‍ച്ചയെക്കുറിച്ചുള്ള ഗൂഢാലോചനാ സിദ്ധാന്തവും കുറ്റപ്പെടുത്തലുകളും വീണ്ടും ആവര്‍ത്തിക്കുന്നത് രാഷ്ട്രീയക്കളിയാണ് എന്നാണ് ചൈനീസ് എംബസി വാര്‍ത്താ കുറിപ്പില്‍ കുറ്റപ്പെടുത്തിയത്.റിപ്പോര്‍ട്ട് എന്തു തന്നെയായാലും ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ ഈ സംഭവം ഉലച്ചിലുണ്ടാക്കുമെന്നാണ് നിഗമനം.                                  2019-ല്‍ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് ഇതിനകം ലോകമാകെ 16.8 കോടി പേര്‍ക്ക് ബാധിച്ചിട്ടുണ്ട്. എഇതിനകം 35 ലക്ഷം പേര്‍ കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടു.