Thursday, May 2, 2024
keralaNews

തീപിടുത്തമുണ്ടായ ആക്രിക്കട ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്

തിരുവനന്തപുരം: ഇന്നലെ തീപിടുത്തമുണ്ടായ ആക്രിക്കട പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെയെന്ന് കോര്‍പ്പറേഷന്‍. ആക്രിക്കടകളുടെ താവളമായ ബണ്ട് റോഡില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നതും സമാന രീതിയിലാണ്. പരാതി പറഞ്ഞാല്‍ കട ഉടമകള്‍ ഭീഷണിപ്പെടുത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇന്നലെ തീപിടുത്തം ഉണ്ടായ ആക്രി ഗോഡൗണിന് അടുത്ത് മറ്റൊരു ആക്രിക്കടയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ വലിയ ഇരുമ്പ് വീപ്പയില്‍ നിറയെ ടാറാണ്. ചെറിയൊരു തീപ്പൊരി ഉണ്ടായാല്‍ മതി മുഴുവന്‍ കത്തിപ്പടരാന്‍. ഇരുമ്പ് ഷീറ്റ് കൊണ്ട് കെട്ടിപ്പൊക്കിയ ഇത്തരം കടകളില്‍ തീയണയ്ക്കാനുള്ള ഒരു സംവിധാനവുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വായു സഞ്ചാരത്തിനാവശ്യമായ സൗകര്യവും ഇത്തരം കടകളില്‍ ഇല്ല. റോഡിനോട് ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്നാണ് ഒട്ടുമിക്ക കടകളും. നാട്ടുകാര്‍ പൊലീസിലും കോര്‍പ്പറേഷനിലും പരാതി നല്‍കിയിട്ടും ആരും ഗൗനിച്ചില്ല.