Tuesday, May 7, 2024
keralaNews

പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കോയമ്പത്തൂരില്‍ തോക്കുമായി പിടിയില്‍.

പാലക്കാട്: തോക്കുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയെ കോണ്‍ഗ്രസ് നേതാവ് പിടിയില്‍.പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റും പട്ടാമ്പി മുന്‍ നഗരസഭാ ചെയര്‍മാനുമായ കെഎസ്ബിഎ തങ്ങളാണ് അറസ്റ്റിലായത്.തോക്കും ഏഴ് ബുള്ളറ്റും കെഎസ്ബിഎ തങ്ങളില്‍ നിന്നും പിടിച്ചെടുത്തു.തോക്ക് കൈവശം വയ്ക്കാന്‍ ആവശ്യമായ രേഖകള്‍ ഇദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. കോയമ്പത്തൂരില്‍ നിന്നും ബെംഗളൂരുവിലേക്ക് പോവുന്നതിനായി എയര്‍പോര്‍ട്ടില്‍ എത്തിയതാണ് കെ എസ് ബിഎ തങ്ങള്‍. കെഎസ്ബിഎ തങ്ങളെ കോയമ്പത്തൂര്‍ പീളമേട് പൊലീസിന് കൈമാറി.