Sunday, May 5, 2024
keralaLocal NewsNewspolitics

വാര്‍ഡുകളില്‍ താരമായി റെജി അമ്പാറ.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്നു കൊണ്ടിരിക്കുന്ന പ്രചാരണ പരിപാടികളില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് ചേനപ്പാടി ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റെജി അമ്പാറ വാര്‍ഡുകളില്‍ താരമായി മാറുന്നു.കുട്ടികളും,യുവാക്കളും,മുതിര്‍ന്നവരുമടക്കം വാര്‍ഡുകളിലെ വോട്ടര്‍മാരെ നേരില്‍ കാണുന്നതില്‍ ഏറെ മുന്നിലെത്തിയ റെജി അമ്പാറ എന്ന കോണ്‍ഗ്രസ് നേതാവിന്റെ തിരഞ്ഞെടുപ്പ് തന്ത്രമാണ് അദ്ദേഹത്തെ വാര്‍ഡുകളില്‍ താരമായി മാറുന്നത്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ പോലെ വോട്ടര്‍മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ ചോദിച്ചറിയുന്ന റെജി അമ്പാറ അവര്‍ക്കൊപ്പം വിജയത്തിന്റെ ചിരിയോടെ സെല്‍ഫിയെടുക്കാനും പ്രത്യേകം സമയം കണ്ടെത്തുന്നതാണ് സ്ഥാനാര്‍ത്ഥിയെ വോട്ടര്‍മാരില്‍ പ്രിയങ്കരനാക്കിയത്.ബ്ലോക്ക് ഡിവിഷനിലെ വാര്‍ഡുകളും വികസനത്തില്‍ ഏറെ പിന്നിലാണെന്നും തന്റെ വിജയത്തോടെ എരുമേലിയെ മാതൃകാപരമായ വികസനത്തില്‍ എത്തിക്കുമെന്നും റെജി അമ്പാറ പറഞ്ഞു.