Friday, May 10, 2024
keralaNews

‘ചാച്ചാജിയോടൊപ്പം ഒരു സെല്‍ഫി’

കൊല്ലമുള ലിറ്റില്‍ ഫ്‌ളവര്‍ പബ്ലിക് സ്‌കൂളില്‍ ശിശുദിനാഘോഷം നടത്തി.’ചാച്ചാജിയോടൊപ്പം ഒരു സെല്‍ഫി ‘ എന്ന പേരില്‍ നടത്തിയ ആഘോഷത്തില്‍ മുഴുവന്‍ കുട്ടികളും, അധ്യാപകരും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തു.കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ വഴി നടന്ന ആഘോഷത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു മേച്ചിറയ്ക്കല്‍, പ്രിന്‍സിപ്പല്‍ ഫാ.സോജി ചെറുശ്ശേരില്‍, പി.റ്റി.എ.പ്രസിഡന്റ് ജയ്‌സണ്‍ കുന്നത്തുപുരയിടം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.എല്‍.കെ.ജി മുതല്‍ നാലാം ക്‌ളാസ് വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ‘ചാച്ചാജിയോടൊപ്പം ഒരു സെല്‍ഫി’ എന്ന മത്സരത്തില്‍ കുട്ടികളും കുടുംബാംഗങ്ങളും ആവേശപൂര്‍വ്വം പങ്കെടുത്തു.  

മത്സരത്തില്‍ പങ്കെടുത്ത കെ ജി സെക്ഷനില്‍ കെ ജി സെക്ഷനിൽ  ഒന്നാം സ്ഥാനം – അയ്ഗ അന്ന മനു ,  രണ്ടാം സ്ഥാനക്കാരായി  – ജോ ഹാൻ മാത്യു -യു കെ ജി , അന്ന റോസ് ജോസഫ്- യു കെ ജി , മൂന്നാം സ്ഥാനിക്കാരായി ഇവ് ലിൻ  റോസ് ലിജോ – യു കെ ജി , എയ്ഞ്ചൽ റോസ് മാർട്ടിൻ. യുകെജി എല്‍ പി വിഭാഗത്തില്‍ അര്‍ഹാന്‍ അജ്മല്‍ ഖാന്‍ (ഒന്നാം ക്ലാസ്),ഡെറിക് ജസ്റ്റിന്‍ (ഒന്നാം ക്ലാസ് ),മൂന്നാം സ്ഥാനക്കാരായി എയ്ഡന്‍ സിജി, (3A)ശ്രീഹരി എം നായര്‍ ( 3 D ) എന്നിവര്‍ക്ക് അധികൃതര്‍ അവരുടെ വീടുകളിലെത്തി സമ്മാനങ്ങള്‍ നല്‍കി. കൂടാതെ പരിപാടിയില്‍ പങ്കെടുത്ത 200 ഓളം കുട്ടികള്‍ക്കും ഈ സര്‍ട്ടിഫിക്കറ്റും നല്‍കി.