Friday, May 3, 2024
keralaNewspolitics

എരുമേലിക്കായി അവരെത്തി ….അനുഗ്രഹം വാങ്ങി ;ആവേശത്തോടെ …

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ബ്ലോക്ക് ഡിവിഷനുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ മികച്ച സ്ഥാനാര്‍ത്ഥികള്‍ എരുമേലി നൈനാര്‍ ജുമാ മസ്ജിദിലെ ചീഫ് ഇമാം പി കെ അബ്ദുല്‍ കരീം മൗലവിയുടെ അനുഗ്രഹം തേടി വീട്ടിലെത്തി.ജില്ല ഡിവിഷനില്‍ എരുമേലി ഡിവിഷന്‍ സ്ഥാനാര്‍ഥി മത്സരിക്കുന്ന റോയി കപ്പിലുമാക്കല്‍,ബ്ലോക്ക് ഡിവിഷനില്‍ ചേനപ്പാടി ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായി റെജി അമ്പാറ എന്നിവരാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡിസിസി പ്രസിഡന്റുമായ അഡ്വ.പി.എ സലീമിടൊപ്പം മൗലവിയുടെ വീട്ടിലെത്തിയത്.മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലമായ എരുമേലി ലോകോത്തര നിലവാരത്തില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി തീരണമെന്നും നാടിന്റെ വികസനത്തിനും -നന്മയ്ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ എല്ലാവിധ അനുഗ്രഹങ്ങളും നല്‍കുന്നതായും സ്ഥാനാര്‍ഥികളുടെ അനുഗ്രഹിച്ചുകൊണ്ട് മൗലവി പറഞ്ഞു.എല്ലാ അനുഗ്രഹങ്ങളും ഏറ്റുവാങ്ങി എരുമേലി പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇരു സ്ഥാനാര്‍ത്ഥികളും തുടക്കം കുറിച്ചു.