Thursday, May 2, 2024
keralaNews

വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചു.

ദില്ലി: വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികള്‍.ജൂലൈയില്‍ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചിരുന്നു.പുതിയ ഉത്തരവ് പ്രകാരം 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് 99.75 രൂപയാണ് കുറച്ചത്. ഇതോടെ വിപണി വില 1780 രൂപയാകും.1780 രൂപയായിരുന്നു ആദ്യത്തെ വില.അതേസമയം ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഗാര്‍ഹിക പാചക വാതകത്തിന്റെ വില ഈ വര്‍ഷം മാര്‍ച്ച് ഒന്നിനാണ് അവസാനമായി പരിഷ്‌കരിച്ചത്. തിരുവനന്തപുരത്ത് ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകളുടെ വില 14.2 കിലോയ്ക്ക് 1,112 രൂപ നല്‍കണം. എറണാകുളത്ത് 1110 രൂപയാണ് വില. കോഴിക്കോട് 1111 .50 രൂപ നല്‍കണം.