Thursday, May 16, 2024
keralaNews

കേസില്‍ ദമ്പതികള്‍ക്കെതിരെയാണ് എസ്‌സി – എസ്ടി വകുപ്പ് ചുമത്തി

കൊല്ലം: കുളത്തൂപ്പുഴയില്‍ 15 കാരിയുടെ പീഡന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി വിറ്റ കേസില്‍ പ്രതികള്‍ക്കെതിരെ എസ് സി/ എസ് ടി വകുപ്പ് ചുമത്തി. വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവര്‍ക്കെതിരെയാണ് നടപടി.   പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി വിറ്റെന്നാണ് കേസ്. കേസന്വേഷണം പുനലൂര്‍ ഡിവൈഎസ്പിക്ക് കൈമാറി. വിഷ്ണു അടുപ്പം സ്ഥാപിച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വിഷ്ണു പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും സ്വീറ്റി മൊബൈല്‍ ഫോണില്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീട് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ദൃശ്യങ്ങള്‍ വിറ്റു.പീഡനചിത്രങ്ങള്‍ 50 മുതല്‍ 500 രൂപയും,വീഡിയോ 1500രൂപ നിരക്കില്‍ പതിനായിരം രൂപയാണ് ദൃശ്യങ്ങള്‍ വിറ്റതിലൂടെ ലഭിച്ചതെന്നാണ് വിഷ്ണു പൊലീസിന് നല്‍കിയ മൊഴി. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ദൃശ്യങ്ങളും ചിത്രങ്ങളും പണം കൊടുത്ത് വാങ്ങിയവരിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിക്കും. എത്ര പേര്‍ക്ക് ദൃശ്യങ്ങളും ചിത്രങ്ങളും അയച്ച് നല്‍കിയെന്ന് സൈബര്‍ പൊലീസിന്റെ സഹായത്തോടെ കണ്ടെത്താനാണ് ശ്രമം.