Sunday, May 5, 2024
HealthkeralaLocal NewsNews

വാക്‌സിന്‍ ക്ഷാമം ; യൂത്ത് കോണ്‍ഗ്രസ് നില്‍പ്പ് സമരം നടത്തി

എരുമേലി: എരുമേലി പഞ്ചായത്തിലെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് എരുമേലി മണ്ഡലം കമ്മറ്റി എരുമേലി ഹെല്‍ത്ത് സെന്റര്‍ പടിക്കല്‍ നില്‍പ്പ് സമരം നടത്തി.

യൂത്ത് കോണ്‍ഗ്രസ് എരുമേലി മണ്ഡലം പ്രസിഡന്റ് ദിഗീഷ് എരുമേലി അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മുണ്ടക്കയം ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഫസീം ചുടുകാട്ടില്‍ ഉദ്ഘാടനം ചെയ്തു.റെജി അമ്പാറ, അന്‍സാരി പടിക്കല്‍, സിജി മുക്കാലി, റിങ്കു റിന്‍സ് വടക്കെടത്ത് , അഫ്‌സല്‍ കുഴികാട്ടില്‍, അലന്‍ , അഖില്‍ , കണ്ണന്‍ , റെനി ജോണ്‍ തോപ്പില്‍, നൗഫല്‍ ചെറുവള്ളി, അഹ്‌സര്‍ , ആഷിക് , അനസ് എന്നിവര്‍ സംസാരിച്ചു.