Sunday, April 28, 2024
keralaNews

വയ്യാറ്റുപുഴയിൽ  അറിവുത്സവം ശില്പശാല തുടങ്ങി . 

വയ്യാറ്റുപുഴ : പത്തനംതിട്ട ജില്ലയിലെ തന്നെ പഴക്കം ചെന്ന സ്‌കൂളുകളിലൊന്നായ വയ്യാറ്റുപുഴ വി കെ എൻ എം വി എച്ച് എസ് എസ്സിൽ നടക്കുന്ന അവധിക്കാല ശില്പശാല ശ്രദ്ധേയമാകുന്നു. അറിവുത്സവം 2022 എന്ന് പേരിട്ടിരിക്കുന്ന ശില്പശാല സ്‌കൂൾ മാനേജരും മുൻ എം എൽ എ യും, മുൻ ദേവസ്വം ബോർഡ് മെമ്പറുമായ പുനലൂർ മധു ഉദ്ഘാടനം  ചെയ്തു. KVMS സംസ്ഥാന പ്രസിഡന്റ്  എൻ. മഹേശൻ ഉദ്ഘാടനം സമ്മേളനത്തിൽ മുഖ്യ അതിഥിയായി.  ഗ്രാമ പഞ്ചായത്ത് അംഗം ജോർജ് കുട്ടി തെക്കേൽ, പി ടി എ പ്രസിഡന്റ്  ജോസ് കീച്ചേരിൽ, സ്‌കൂൾ അഡ്മിനിസ്ട്രേറ്റർ വേണുഗോപാല പിള്ള, ട്രഷറാർ കെ.ബി സാബു വിഴിക്കത്തോട്, ഹെഡ്മിസ്ട്രസ്സ് ഷൈലജ ടി എച്ച് എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുത്തു. മറ്റ് സ്‌കൂളുകളിലെ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.ശില്പശാല 3 ദിവസങ്ങളിലായാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഒന്നാം ദിനം നാടക്  പത്തനംതിട്ട എന്ന കലാ സംഘടനയാണ് കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം നൽകിയത്. അഭിനയ കലയയുടെ സാധ്യതകൾ വിശദീകരിക്കുകയും, അഭിനയ കല പഠിപ്പിക്കുകയും ചെയ്തു. ആക്ടിവിറ്റി ഓറിയന്റഡ് ആയി നടത്തിയ കലാ പരിപാടികളും, കളികളും കുട്ടികൾ വലിയ ആവശത്തോടെയാണ് വരവേറ്റത്.