Monday, April 29, 2024
keralaLocal NewsNews

മികവ് – കലോത്സവം  2022 ഇന്ന് 

എരുമേലി :  എസ് എൻ ഡി പി യോഗം എരുമേലി യൂണിയൻ വനിതാസംഘം കലാമത്സരം 18 ന് ബുധനാഴ്ച  യൂണിയൻ ഓഡിറ്റോറിയത്തിൽ.എസ് എൻ ഡി പി യോഗം വനിതാ സംഘം എരുമേലി യൂണിയന്റെ ആഭിമുഖ്യത്തിൽ മികവ് – കലോത്സവത്തിന് ഭാഗമായ കല മത്സരം മെയ് 18 ന് രാവിലെ 10:00 ന്.സുജാത ഷാജിയുടെ (വനിതാസംഘം ചെയർപേഴ്സൺ) അധ്യക്ഷതയിൽ എരുമേലി യൂണിയൻ ഹാളിൽ വെച്ച് നടത്തപ്പെടുന്നു.ശോഭന മോഹനൻ(വനിതാ സംഘം കൺവീനർ) സ്വാഗത പ്രസംഗ തോടുകൂടി നടക്കുന്ന യോഗത്തിൽ എരുമേലി യൂണിയൻ ചെയർമാൻ  എം ആർ ഉല്ലാസ്, വൈസ് ചെയർമാൻ.കെ.ബി ഷാജി തുടങ്ങിയവരുടെ മഹനീയ സാനിധ്യത്തിൽ എസ് എൻ.ഡി.പി യോഗം എരുമേലി യൂണിയൻ കൺവീനർ എം വി അജിത് കുമാർ അവർകൾ കലാമത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.യുണിയൻ ആഡ് ഹോക്ക് കമ്മറ്റി അംഗങ്ങളായ വിശ്വനാഥൻ പതാലിൽ, വിനോദ് ജി, കെ എ രവികുമാർ, സന്തോഷ് പാലമൂട്ടിൽ, യൂണിയൻ യൂത്ത് മൂവ്മെൻറ് ചെയർമാൻ ഷിൻ ശ്യാമളൻ, വൈസ് ചെയർമാൻ ഉണ്ണിക്കൃഷ്ണ, കൺവീനർ റെജിമോൻ പൊടിപാറ, യൂണിയൻ സൈബർ സേന ചെയർമാൻ സുനു സി സുരേന്ദ്രൻ, കൺവീനർ അനൂപ് രാജു, സൈബർ സേന ജില്ലാ വൈസ് ചെയർമാൻ മഹേഷ്, യുണിയൻ വൈദിക യോഗം ചെയർമാൻ മഹേശ്വരൻ ശാന്തി, കൺവീനർ രാഹുൽ ശാന്തി, യൂണിയൻ  എംപ്ലോയീസ് ഫോറം കേന്ദ്ര സമിതി അംഗം അനീഷ്, യൂണിയൻ കൺവീനർ അഭിലാഷ്,യൂണിയൻ വനിതാസംഘം കൗൺസിൽ അംഗങ്ങളായ രാധാമണി കിഷോർ.സുധാമണി. ഓമന രാജു യൂത്ത് മൂവ്മെൻ്റ് യൂണിറ്റ് ഭാരവാഹികൾ, പ്രവർത്തകർ, ശാഖാ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയൻ പരിധിയിലുള്ള ശാഖായിലെ  എല്ലാവരുടെയും സാന്നിധ്യ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.