Friday, May 3, 2024
GulfindiaNewsworld

വീട്ടൂടമസ്ഥയെ ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച വീട്ടുജോലിക്കാരിക്ക് വധശിക്ഷ.

വീട്ടൂടമസ്ഥയെ ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച വീട്ടുജോലിക്കാരിക്ക് വധശിക്ഷ. ദുബായിലാണ് സംഭവം. 32കാരിയായ വീട്ടുജോലിക്കാരിയാണ് വീടിന്റെ മുകള്‍ നിലയില്‍ നിന്ന് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വീട്ടുകാരിയുടെ പരാതിയില്‍ ആഫ്രിക്കന്‍ സ്വദേശിയായ വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു മാസത്തെ ജയില്‍വാസത്തിനു ശേഷം ഇവരെ നാടുകടത്തും.ട്രയല്‍ പിരീഡിലായിരുന്ന വീട്ടുജോലിക്കാരിയെ വീട്ടുകാരി പിരിച്ചുവിട്ടിരുന്നു. ഭര്‍ത്താവ് തിരികെയെത്തുന്നതുവരെ മുറിയില്‍ കാത്തിരിക്കണമെന്നും എത്തിയാല്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയിലേക്ക് തിരികെ എത്തിക്കാമെന്നും ഇവര്‍ പറഞ്ഞു. ജോലിക്കാരിക്ക് ഇത് ഇഷ്ടമായില്ല. അവര്‍ യുവതിയോട് ദേഷ്യപ്പെട്ടു. ഭയന്ന വീട്ടുകാരി മക്കളെ ഇവര്‍ ഉപദ്രവിക്കാതിരിക്കാന്‍ മുകള്‍ നിലയിലേക്ക് പോകാന്‍ ശ്രമിച്ചു. എന്നാല്‍, വീട്ടുജോലിക്കാരി അവരെ വലിച്ചിഴച്ച് താഴേക്ക് കൊണ്ടുവന്നു. മുകള്‍ നിലയില്‍ നിന്ന് താഴേക്ക് തള്ളിയിടാന്‍ ശ്രമിച്ചെങ്കിലും കൃത്യസമയത്ത് സഹായത്തിനായി ആളെത്തിയതുകൊണ്ട് രക്ഷപ്പെടുകയായിരുന്നു എന്ന് വീട്ടുകാരി പറയുന്നു. ചോദ്യം ചെയ്യലില്‍ വീട്ടുജോലിക്കാരി കുറ്റം സമ്മതിച്ചില്ലെങ്കിലും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും മറ്റും പരിഗണിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് തെളിയുകയായിരുന്നു.