Tuesday, April 30, 2024
keralaNews

വയനാട്ടില്‍ കിണറ്റില്‍വീണ കടുവയെ പുറത്തെത്തിച്ചു.

കല്‍പ്പറ്റ: വയനാട് മൂന്നാനക്കുഴിയില്‍ കിണറ്റില്‍വീണ കടുവയെ പുറത്തെത്തിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കിണറ്റിലെ പടവുകളില്‍ നിലയുറപ്പിച്ച കടുവയെ വിജയകരമായി വലയിലാക്കി പുറത്തെത്തിച്ചത്.കടുവയെ കിണറിന് പുറത്തെത്തിച്ചശേഷം മയക്കുവെടി വെച്ചാണ് കൂട്ടിലാക്കിയത്. വെറ്ററിനറി ഡോക്ടര്‍ അജേഷ് മോഹന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് നേതൃത്വം നല്‍കിയത്.