Friday, May 3, 2024
keralaNews

ടോറസ് ലോറി ബൈക്കിലിടിച്ച് അച്ഛനും മകളും മരിച്ചു

പെരുമ്പാവൂര്‍: ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം കുന്നശേരില്‍ കെ.ഐ. എല്‍ദോ (52), നഴ്‌സിങ് വിദ്യാര്‍ഥിനിയായ മകള്‍ ബ്ലെസി എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 7.45 ഓടെ പെരുമ്പാവൂര്‍ – കാലടി റൂട്ടില്‍ താന്നിപ്പുഴ പള്ളിപ്പടിക്കു സമീപമാണ് അപകടം.മകളെ അങ്കമാലി റെയില്‍വേ സ്റ്റേഷനിലാക്കാന്‍ പോകും വഴിയാണ് അപകടമുണ്ടായത്. ഈ സമയത്ത് ടോറസ് ലോറിയും ബൈക്കും ഒരേ ദിശയില്‍ കാലടി ഭാഗത്തേക്ക് പോവുകയായിരുന്നു. ബൈക്കിനു പിന്നില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് തെറിച്ചുവീണ ഇരുവരുടെയും ദേഹത്തുകൂടി ലോറി കയറിയിറങ്ങി. ബ്ലെസി സംഭവസ്ഥലത്തും എല്‍ദോ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.