Friday, May 3, 2024
keralaNews

നെടുമടിയില്‍ റിസോര്‍ട്ട് ജീവനക്കാരി മരിച്ചനിലയില്‍

ആലപ്പുഴ: കുട്ടനാട് നെടുമടിയില്‍ റിസോര്‍ട്ട് ജീവനക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. അസം സ്വദേശിനിയായ ഹസീന ഖാത്തൂനെ(50)യാണ് മരിച്ചനിലയില്‍ കണ്ടത്. നെടുമുടി വൈശ്യംഭാഗത്തെ അയന റിസോര്‍ട്ടിലാണ് സംഭവം.താമസിക്കുന്ന മുറിക്ക് പുറത്ത് ബുധനാഴ്ച രാവിലെയാണ് ഹസീനയുടെ മൃതദേഹം കണ്ടത്. കഴുത്തില്‍ കയര്‍ കുരുക്കിയ പാടുകളുണ്ട്. നെടുമുടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.