Tuesday, May 21, 2024
keralaNews

കെഎസ്ആര്‍ടിസി പണിമുടക്ക് തുടങ്ങി.

കെ എസ് ആര്‍ ടി സിയില്‍ ഒരു വിഭാഗം തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി. കോര്‍പറേഷനിലെ യു ഡി എഫ്, ബി എം എസ് യൂണിയനുകള്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് തിങ്കളാഴ്ച രാത്രിയാണ് ആരംഭിച്ചത്. സിഐടിയു യൂണിയന്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. സമരം തുടങ്ങിയതോടെ ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ ഭൂരിഭാഗം സര്‍വീസുകളും നിലച്ചു. പത്ത് ശതമാനം സര്‍വീസുകള്‍ മാത്രമാണ് നിലവിലുള്ളത്. മുപ്പതോളം ഡിപ്പോകള്‍ പൂര്‍ണമായും സര്‍വീസുകള്‍ മുടങ്ങിയ നിലയിലാണ്. തെക്കന്‍ ജില്ലകളില്‍ യാത്രാക്ലേശം രൂക്ഷമായി. കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും നാളത്തേക്ക് മാറ്റിവച്ചു.

പണിമുടക്ക് എന്തിന് ശമ്പള പരിഷ്‌കരണം നടപ്പാക്കാക്കുക, ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്ബനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.മെക്കാനിക് സ്റ്റാഫ് യൂണിയനും പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്.ഒരുവിഭാഗം തൊഴിലാളികള്‍ പണിമുടക്കുന്നുണ്ടെങ്കിലും പരമാവധി ബസുകള്‍ ഓടിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. സി ഐ ടി യു, എ ഐ ടി യു സി സംഘടനകള്‍ പണിമുടക്കുന്നില്ല.