Tuesday, May 7, 2024
keralaNews

വനാവകാശരേഖ അവഗണിച്ചു; ആദിവാസികൾക്ക് കൈവശം ഭൂമിയിൽ മരം മുറിക്കാനുള്ള  അവകാശം വനം വകുപ്പ് അട്ടിമറിക്കുന്നു :ബിജെപി .

 എരുമേലി: വനാവകാശരേഖ പ്രകാരം ആദിവാസികൾ  കൈവശം ഭൂമിയിൽ നട്ടുപിടിപ്പിച്ച മരങ്ങൾ  മുറിക്കാനുള്ള  അവകാശം സർക്കാർ അനുമതി ഉണ്ടായിട്ടും വനം വകുപ്പ് അട്ടിമറിക്കുന്നു  ബിജെപി ജില്ലാ കമ്മറ്റി അംഗം ലൂയിസ് ഡേവിഡ് പറഞ്ഞു.ആദിവാസി  സമൂഹത്തിൽപ്പെട്ടവരുട വിവാഹം,കെട്ടിട നിർമ്മാണം,രോഗം,തുടങ്ങിയ അടിയന്തിര ആവശ്യങ്ങൾക്ക് സ.ഉ. (എം.എ സ്) നമ്പർ 40/2015/വനം പരാമർശം (4),09.07.2016 – ലെ സ.ഉ.(എം.എസ്.) നമ്പർ 49 2015/വനം പരാമർശം (5),എന്നീ ഉത്തരവുകൾ പ്രകാരം മരം മുറിക്കുന്നതിനും മറ്റും അവകാശം നൽകിയിരുന്നു.എന്നാൽ അടിയന്തിര ആവശ്യത്തിനായി അപേക്ഷ നൽകിയിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ അവഗണിക്കുകയാണെന്നും എരുമേലി മീഡിയ സെന്ററിൽ നടന്ന പത്ര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച്  ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസറുടെ 12/01/2021- ലെ നമ്പർ (പി.വി.ഐ) 621/19 റിപ്പോർട്ട്  റവന്യൂ വകുപ്പ്,ഫോറസ്റ്റ് റേഞ്ച് ഓഫീസ് എന്നിവർക്കുുംഫോറസ്റ്റ് റേഞ്ച് ഓഫീസ് എന്നിവർക്കും
നൽകിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 24/03/2020-ലെ 01/ 2020 നമ്പർ സർക്കുലർ പ്രകാരം (ഹെഡ് ഓഫ് ഫോറസ്റ്റ്) ഗിരിജൻ സെറ്റിൽമെന്റുകളിലെ കൈവശഭൂമിയിൽ സ്വയം നട്ടുപിടിപ്പിച്ച മരങ്ങൾ മുറിക്കുന്നതിനും വിൽപ്പന നടത്തുന്നതിനും കൈവശരേഖയിൽ പറഞ്ഞിട്ടുള്ള വ്യക്തികൾക്കും പിൻഗാമിക്കും അവകാശമുള്ളതായി റിപ്പോർട്ടിൽ പറയുന്നു.ആദിവാസി സമൂഹത്തിൽപ്പെട്ടവരുടെ ജീവിതാവശ്യങ്ങൾക്കായി മരം മുറിക്കാനും വിൽക്കാനുമുള്ള നിയമപരമായുള്ള അവകാശം അടിയന്തിരമായി നടപ്പാക്കണമെന്നും ബിജെപിയുടെ നേതൃത്വത്തിൽ മരം മുറിക്കുന്നതിന് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ലൂയിസ്  ഡേവിഡ്  പറഞ്ഞു.