Saturday, May 18, 2024
keralaNews

റബര്‍ പുകപ്പുരക്ക് തീപിടിച്ചു.

ചെറുപുഴ  പുളിങ്ങോത്ത് മലഞ്ചരക്ക് വ്യാപാരം നടത്തുന്ന കാണ്ടാവനം ബേബിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലെ റബ്ബര്‍ പുകപ്പുരയിലാണ് തീപ്പിടിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് പുകപ്പുരയ്ക്ക് തീപ്പിടിച്ചത്. ജോലിക്കാര്‍ ഭക്ഷണ കഴിക്കാന്‍ പോയ സമയത്താണ് തീയാളിപ്പടരുന്നത് കണ്ടതെന്ന് പരിസരവാസികള്‍ പറഞ്ഞു.ഈ വശങ്ങളിലായി രണ്ട് പുകപ്പുരകളിലാണ് ഒരേ സമയം പ്രവര്‍ത്തനം നടക്കുന്നത്. 10 ടണ്ണോളം ഷീറ്റാണ് പുകപ്പുരയില്‍ ഉണക്കാനിട്ടിരുന്നത്. രണ്ട് ഷെഡ്ഡുകളില്‍ ഒരു ഷെഡ് പൂര്‍ണ്ണമായും കത്തി നശിച്ചു. അനുബന്ധമായുണ്ടായിരുന്ന ഷെഡ്ഡും ഭൂരിഭാഗവും നശിച്ചു തീപ്പിടുന്നുണ്ടായ നെ തീ അണക്കാനുള്ള ശ്രമം നടന്നെങ്കിലും സാധിച്ചില്ല. പെരിങ്ങോത്തു നിന്നും എത്തിയ ഫയര്‍ഫോഴ്സ് സംഘവും, ടൗണിലെ ചുമട്ട് തൊഴിലാളി കളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഉണ്ടക്കാനിട്ടിരുന്ന ഷീറ്റുകളില്‍ ഭൂരിഭാഗവും കത്തി നശിച്ചു.പെരിങ്ങോത്ത് നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സി പി രാജേഷിന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമന സേന മണിക്കൂറുകളുടെ പ്രയത്നഫലമായി തീ അണച്ചു. ജീവനക്കാരായ ടി കെ സുനില്‍കുമാര്‍ , കെ എം രാജേഷ്, പി പി ലിജു, പി രാഗേഷ്, അരുണ്‍ കെ നമ്പ്യാര്‍, കെ സജീവ്, പി സി മാത്യു, എ ഗോപി, ജോര്‍ജ് ജോസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഏകദേശം മൂന്നര ടണ്‍ റബ്ബര്‍ കത്തി നശിച്ചിട്ടുണ്ട്.