Thursday, May 2, 2024
keralaNews

എരുമേലിയില്‍ ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധ ധര്‍ണ നടത്തി

ജനങ്ങളെയും പൊതു ഗതാഗത സംവിധാനത്തെയും പൂര്‍ണമായും പ്രതിസന്ധിയിലാക്കുന്ന അന്യായമായ ഇന്ധന വില വര്‍ധനവിനെതിരെ
കെ എസ് ആര്‍ ടി എംപ്ലോയീസ് അസോസിയേഷന്‍ സി ഐ ടി യു വിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തി.എരുമേലി യൂണിറ്റിന്റെ നേതൃത്വത്തില്‍ ആടചഘ ഓഫീസിന് മുന്‍പില്‍ നടത്തിയ ധര്‍ണ സി ഐ ടി യു മേഖലാ കോര്‍ഡിനേഷന്‍ സെക്രട്ടറി ടി പി തൊമ്മി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഫൈസല്‍ കാസിമിന്റെ അധ്യക്ഷതയില്‍ സെക്രട്ടറി അനൂപ് അയ്യപ്പന്‍,ടി എസ് ജയകുമാര്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.