Sunday, May 5, 2024
keralaNews

വട്ടപ്പാട്ടിൽ മികച്ച നേട്ടവുമായി ഗവ എച്ച് എസ് എസ് താഴത്തുവടകര സ്കൂൾ 

കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്ന 33 മത് കോട്ടയം ജില്ല റവന്യൂ ജില്ലാ കലോത്സവത്തില്‍  സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി പഠിപ്പിച്ച വട്ടപ്പാട്ടിൽ മികച്ച നേട്ടവുമായി ഗവ. എച്ച് എസ് എസ് താഴത്തുവടകര സ്കൂൾ .അജ്മലിന്റെ നേതൃത്യത്തിലാണ് പാട്ട് പഠിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി ഇവർ ഈ ഇനത്തിൽ പങ്കെടുത്ത് വിജയിക്കുകയാണ്. വട്ടപ്പാട്ട്, വഞ്ചിപ്പാട്ട് നൃത്തയിനങ്ങളിലും മുൻ വർഷങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തിൽ + 1 , +2 വിദ്യാർത്ഥികളാണ് പങ്കെ ടുത്തത്. ‘സ്കൂൾ അധ്യാപകനായ പ്രദീപാണ് ഇവരെ കോഡിനേറ്റ് ചെയ്യുന്നത്.