Thursday, April 25, 2024
educationkeralaLocal NewsNews

ചീഫ് മിനിസ്റ്റേഴ്സ് എന്‍.സി.സി. സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയ കേഡറ്റുകള്‍ എരുമേലി സെന്റ് തോമസില്‍ നിന്ന്

കോട്ടയം 16 കേരള എൻ.സി.സി. ബറ്റാലിയനിൽ നിന്ന് ചീഫ് മിനിസ്റ്റേഴ്‌സ് എൻ.സി.സി. സ്‌കോളർഷിപ്പിന് അർഹത നേടിയ രണ്ട് ജൂനിയർ വിഭാഗം എൻ.സി.സി. കേഡറ്റുകളും എരുമേലി സെന്റ് തോമസിൽ നിന്ന്. കോർപറൽ അഭിനന്ദ് ആർ. നായർ, കോർപറൽ ശ്രീലക്ഷ്മി എസ്. നായർ എന്നിവരാണ് ഈ നേട്ടം കരസ്ഥമാക്കിയത്. രണ്ടു പരിശീലന വർഷങ്ങളിലെ പ്രകടനവും അക്കാദമിക് രംഗത്തെ മികവും കണക്കിലെടുത്താണ് സ്കോളർഷിപ് ലഭിക്കുന്നത്. സ്‌കൂളിൽ നടന്ന എൻ.സി.സി. ദിനാഘോഷത്തിൽ സ്‌കൂൾ മാനേജർ റവ..ഫാ. വർഗീസ് പുതുപ്പറമ്പിൽ, സ്‌കൂൾ ഹെഡ് മിസ്‌ട്രസ്‌ മേഴ്‌സി ജോൺ, സുബേദാർ ഷാജി, അസോസിയേറ്റ് എൻ.സി.സി. ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ 16 കേരള ബറ്റാലിയന്റെ കമാൻഡിങ് ഓഫീസർ കേണൽ ദാമോദരനിൽ നിന്ന് കേഡറ്റുകൾ പുരസ്കാരം ഏറ്റു വാങ്ങി.