Monday, April 29, 2024
indiaNewspolitics

കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരം ഇന്ന്

ന്യൂഡല്‍ഹി: ഇന്ന് നടക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനുളള രാഹുല്‍ ഗാന്ധിയുടെ യാത്ര ട്രെയിനില്‍. ഡല്‍ഹിയില്‍ നിന്നും വ്യാഴാഴ്ച വൈകിട്ട് സരയ് രോഹില റെയില്‍വേ സ്റ്റേഷനില്‍ രാഹുല്‍ എത്തിയത്.         

സ്റ്റേഷനിലെ എത്തിയ രാഹുല്‍ ഗാന്ധിയെ മുദ്രാവാക്യം വിളിച്ച് നിരവധി പ്രവര്‍ത്തകരാണ് എത്തിയത്. യാത്രയ്ക്കിടെ പട്ടൗഡി റെയില്‍വേ സ്റ്റേഷനിലും രാഹുലിനെ കാണാന്‍ നിരവധി പേരെത്തിയിരുന്നു.

സാധാരണ റോഡ് മാര്‍ഗമോ ഹെലികോപ്ടര്‍ മാര്‍ഗമോ ആണ് രാഹുല്‍ സഞ്ചരിക്കുന്നത്. വെളളിയാഴ്ചയാണ് ചിന്തന്‍ ശിബിരം ആരംഭിക്കുന്നത് .

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് നാനൂറോളം കോണ്‍ഗ്രസ് നേതാക്കളാണ് ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കുന്നത്.

2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതിരോധിക്കാനും പാര്‍ട്ടിയുടെ പുനരുജ്ജീവനവുമാണ് ചിന്തന്‍ ശിബിരത്തിലെ പ്രധാന അജന്‍ഡകള്‍.
രാഹുല്‍ ഗാന്ധിയെ അദ്ധ്യക്ഷനാക്കണമെന്ന വിഷയവും ശിബിരത്തില്‍ പ്രതിനിധികള്‍ ഉന്നയിക്കും.

കെ.സുധാകരന്‍, ഉമ്മന്‍ചാണ്ടി, വിഡി സതീശന്‍ അടക്കമുളള നേതാക്കള്‍ കേരളത്തില്‍ നിന്നും നവ് സങ്കല്‍പ് ശിബിര്‍ 2022 പരിപാടിയില്‍ പങ്കെടുക്കാന്‍ ഉദയ്പൂരില്‍ എത്തിയിട്ടുണ്ട്.