Saturday, April 27, 2024
keralaNews

കായംകുളത്ത് മാങ്ങ പറിക്കുന്നതിനെ ചൊല്ലി തര്‍ക്കം: അയല്‍വാസികളായ മൂന്നു സ്ത്രീകള്‍ക്ക് വെട്ടേറ്റു.

കായംകുളം: മാങ്ങ പറിക്കുന്നതിനെ ചൊല്ലി അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം. സംഭവത്തില്‍ മൂന്നു സ്ത്രീകള്‍ക്ക് വെട്ടേറ്റു. കീരിക്കാട് തെക്ക് മുലേശ്ശേരിയില്‍ മിനി(49), നമ്പലശ്ശേരിയില്‍ സ്മിത(34), നന്ദു ഭവനത്തില്‍ നീതു(19) എന്നിവര്‍ക്കാണ് വെട്ടേറ്റത്.ഇന്നലെ രാത്രി ഒമ്പത് മണിയോടെ കായംകുളം മൂലശേരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. വടിവാള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം നടന്നത്. അയല്‍വാസിയായ ബിജുവാണ് പ്രതി എന്നാണ് പോലീസ് നിഗമനം. ഇയാള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ തുടങ്ങി.കൈക്കും മുഖത്തും സാരമായി പരിക്കേറ്റ സ്ത്രീകളെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് പറമ്പിലെ മാങ്ങ പറിച്ചതുമായുള്ള തര്‍ക്കം കായംകളം പോലീസ് പരിഹരിച്ചതിന് പിന്നാലെയാണ് അക്രമം ഉണ്ടായത്.