Friday, May 17, 2024
keralaLocal NewsNews

വന്ദേമാതരത്തോടും – സംഘഗാനത്തോടും അവഗണന;വിദ്യാർത്ഥികൾ മൈതാനത്ത് പാടി പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന കോട്ടയം ജില്ല റവന്യൂ ജില്ല കലോത്‌സവത്തിൽ വന്ദേമാതരത്തോടും -സംഘഗാനത്തോടും കാട്ടിയ  അവഗണനയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ മൈതാനത്ത് പാടി പ്രതിഷേധിച്ചു. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം.രാവിലെ 9.15 നാണ് മത്സരം തുടങ്ങാൻ തീരുമാനിച്ചത്.എന്നാൽ 10.30 വരെയായിട്ടും വേദി ഒരുക്കിയില്ലെന്നും , വിധികർത്താക്കൾ പോലും വന്നില്ലെന്നും അധ്യാപകരും -കുട്ടികളും പറഞ്ഞു. 60 സ്കൂളുകളിൽ നിന്നായി വന്ദേ മാതരം യു പി വിഭാഗത്തിൽ 13,എച്ച് എസിൽ -10 ,
സംഘഗാനത്തിൽ യു പി – 13 ,എച്ച് എസിൽ -10 എന്നിങ്ങനെ 360 ഓളം കുട്ടികളാണ് എത്തിയത്. ഈ വിഭാഗത്തിൽ ജോലി ചെയ്യുന്ന അധ്യാപകരെയോ-സംഘടനകളെയോ അറിയിക്കുക പോലുമില്ലെന്നും ഇവർ പറയുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വേദിക്ക് സമീപമുള്ള മൈതാനത്ത് വന്ദേ മാതരം പാടി കുട്ടികൾ പ്രതിഷേധിച്ചത്.ഇന്നലെ വെളുപ്പിന് 1.30നാണ് എ കെ ജെ മിൽ നടന്ന നാടക മത്സരം അവസാനിച്ചത്. പരിപാടികൾ ആസൂത്രണം ചെയ്യുന്നതിൽ സംഘാടക സമിതിക്ക് വീഴ്ഴ്ച വരുന്നതായും പരാതി ഉയർന്നു കഴിഞ്ഞു.