Saturday, May 4, 2024
keralaNews

ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു.

കോഴിക്കോട് രാമനാട്ടുകര ബൈപാസ് മേല്‍പാലത്തില്‍ ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് പുന്നക്കപ്പടവില്‍ പി.എ.ജോര്‍ജ്, കോട്ടയം പുതുപ്പള്ളി വെട്ടിക്കല്‍ വീട്ടില്‍ ശ്യാം വി.ശശി എന്നിവരാണ് മരിച്ചത്. ഇരുവരും ജീപ്പ് യാത്രക്കാരാണ്. ഇന്നു പുലര്‍ച്ചെ 2.30നായിരുന്നു അപകടം.