Saturday, May 18, 2024
keralaNews

പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് അറിഞ്ഞെത്തിയ പിതാവ് കടയ്ക്കു തീയിട്ടു.

കൊച്ചി :പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് അറിഞ്ഞെത്തിയ പിതാവ് കടയ്ക്കു തീയിട്ടു. സംഭവത്തില്‍ ചേരാനല്ലൂര്‍ വിഷ്ണുപുരം വേണാട്ട് വീട്ടില്‍ കണ്ണനെ (ബാബുരാജ് -51) പൊലീസ് അറസ്റ്റു ചെയ്തു. പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് ബാബുരാജിനെ അറസ്റ്റു ചെയ്തത്. ബേക്കറി കത്തിച്ചതിനു പെണ്‍കുട്ടിയുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ ബേക്കറിയില്‍ സാധനം വാങ്ങാന്‍ എത്തിയതാരുന്നു കുട്ടി.സ്ഥലത്തുനിന്നു രക്ഷപ്പെട്ടു വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം വീട്ടില്‍ അറിയിച്ചു. ഇതോടെ രോഷാകുലനായി പിതാവ് കടയിലെത്തുകയായിരുന്നു. രാത്രി എട്ടുമണിയോടെയാണ് ഇയാള്‍ കടയ്ക്കു തീ ഇട്ടത്. കട ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത രണ്ടു പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.