Thursday, May 16, 2024
keralaNews

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍ 100 കിലോയിലധികം കഞ്ചാവ്, രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം ചാക്ക ബൈപാസിനു സമീപം ആളൊഴിഞ്ഞ പറമ്പില്‍നിന്ന് 100 കിലോയിലധികം കഞ്ചാവ് പൊലീസ് പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. രാവിലെ പൂജപ്പുരയില്‍ നിന്ന് ശ്രീറാം എന്നയാളെ 11 കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. നഗരത്തില്‍ കഞ്ചാവ് വില്‍ക്കുന്ന ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 46 പായ്ക്കറ്റുകളിലായി സൂക്ഷിച്ച 100 കിലോയിലധികം കഞ്ചാവ് കണ്ടെത്തിയത്. പരിശോധന നടത്തുമ്‌ബോള്‍ അവിടെയുണ്ടായിരുന്ന തമിഴ്നാട് സ്വദേശി മുഹമ്മദ് മൊയ്തീനെയാണ് പൊലീസ് അറസ്റ്റ് ചെയ്യത്. തമിഴ്നാട്ടില്‍നിന്നും ശനിയാഴ്ച രാത്രിയോടെ എത്തിച്ച കഞ്ചാവ്, ഇവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് വില്‍പ്പന നടത്താനായിരുന്നു ശ്രമമെന്നാണ് നിഗമനം. കഞ്ചാവ് കൊണ്ടുവന്ന വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. രണ്ടു ദിവസത്തിനിടെ നഗരത്തില്‍ നിന്ന് 125 കിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. നഗരത്തില്‍ വ്യാപകമായി കഞ്ചാവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും വില്‍പ്പനയ്ക്കെത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം..