Monday, May 13, 2024
keralaNewspolitics

വത്സരാജ് തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ല

തിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്നു പുതുച്ചേരി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഇ.വത്സരാജ്. പുതുതലമുറയ്ക്കായി വഴിമാറുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാഹിയില്‍നിന്നു പുതുച്ചേരി മന്ത്രിസഭയില്‍ ആദ്യമായി എത്തിയ നേതാവാണു വത്സരാജ്. മാഹിയില്‍ 1990 മുതല്‍ 7 തവണ മത്സരിച്ചതില്‍ ആറിലും ജയിച്ച വത്സരാജ് 4 തവണ മന്ത്രിയായി.ബിജെപിയുടെ അടവുകള്‍ പുതുച്ചേരിയില്‍ വിലപ്പോകില്ലെന്നു വത്സരാജ് പറഞ്ഞു. ഇപ്പോള്‍ ബിജെപിയിലേക്കു പോയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നാലും അഞ്ചും തവണ പാര്‍ട്ടി മാറിയവരാണ്. പുതുച്ചേരിയില്‍ ബിജെപിക്ക് 2.44% വോട്ടേയുള്ളൂ. അവര്‍ക്ക് ജയിക്കാവുന്ന ഒരു സാഹചര്യവും മുന്നിലില്ല. ബിജെപി സമീപിച്ചിരുന്നതായി മാഹി എംഎല്‍എ വി.രാമചന്ദ്രന്‍ പറഞ്ഞതായി കണ്ടു. അതു നടന്നത് 2 വര്‍ഷം മുന്‍പാണ്. അക്കാര്യം അപ്പോള്‍ പറയാതിരുന്നതില്‍ ദുരൂഹതയുണ്ടെന്നും വത്സരാജ് ആരോപിച്ചു.