Saturday, May 4, 2024
indiaNewspolitics

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആദ്യ ജയം

ഗാന്ധിനഗര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആദ്യ ജയം. സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ത്ഥികളുടെ പത്രിക സാങ്കേതിക കാരണത്താല്‍ തള്ളിപ്പോയതൊടെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയിക്കുകയായിരുന്നു. വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ച് കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുകേഷ് ദലാലിന് കൈമാറി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലേഷ് കുംഭാനിയുടെ നാമനിര്‍ദ്ദേശ പത്രിക ഒപ്പിലെ പൊരുത്തക്കേടു കൊണ്ടാണ് അസാധുവായത്. ഇത് കൂടാതെ ബിഎസ്പി അടക്കം മറ്റ് എട്ട് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കുകയും ചെയ്തു.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആദ്യമായി താമര സമര്‍പ്പിച്ചത് സൂറത്താണെന്ന് ഗുജറാത്ത് ബിജെപി അദ്ധ്യക്ഷന്‍ സി ആര്‍ പാട്ടീല്‍ എക്‌സില്‍ കുറിച്ചു. മുകേഷ് ദലാലിനെ അഭിനന്ദിച്ച് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും രംഗത്തെത്തി. സൂറത്തിലെ വിജയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടാന്‍ പോകുന്ന ചരിത്ര വിജയത്തിന്റെ തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു.