Saturday, May 4, 2024
indiaNewspolitics

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയെ ബിജെപി പുറത്താക്കി

ബെംഗളൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെ ബിജെപിയില്‍ നിന്ന് പുറത്താക്കി. ആറ് വര്‍ഷത്തേക്കാണ് നടപടി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനാണ് പുറത്താക്കിയത്. ശിവമൊഗ്ഗയില്‍ യെദിയൂരപ്പയുടെ മകനും സിറ്റിംഗ് എംപിയുമായ രാഘവേന്ദ്രയ്ക്ക് എതിരെ ഈശ്വരപ്പ മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരുന്നു.തന്റെ മകന്‍ കെ ഇ കാന്തേഷിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഈശ്വരപ്പ മത്സരിക്കാന്‍ തീരുമാനിച്ചത്. ഈ വിമത നീക്കത്തെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി.