Tuesday, April 30, 2024
keralaNews

ലോക്ക്ഡൗണില്‍ സാമ്പത്തിക പ്രതിസന്ധി ; ലൈറ്റ്സ് ആന്‍ഡ് സൗണ്ട്സ് ജീവനക്കാരന്‍ ജീവനൊടുക്കി.

തൃശ്ശൂരില്‍ ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരു ലൈറ്റ്സ് ആന്‍ഡ് സൗണ്ട്സ് ജീവനക്കാരന്‍ കൂടി ജീവനൊടുക്കി. തൃപ്രയാര്‍ സ്വദേശി സജീവന്‍ ആണ് ആത്മഹത്യ ചെയ്തത്. തൂങ്ങി മരിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു സജീവനെന്നാണ് ബന്ധുക്കള്‍ പറയുന്നത്.ഈ മേഖലയിലെ ഒന്‍പതാമത്തെ ആത്മഹത്യയാണ് ഇതെന്ന് ലൈറ്റ് ആന്റ് സൗണ്ട് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരുടെ ജീവിതം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ അനിവാര്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.