Tuesday, May 14, 2024
keralaNews

നിയമസഭ തിരഞ്ഞെടുപ്പ് ; എരുമേലിയിൽ കേന്ദ്രസേന എത്തി 

 ഏപിൽ 6 ന്   സംസ്ഥാനത്ത് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  കോട്ടയം ജില്ലയിലെ വിവിധ പോളിംഗ് ബൂത്തുകളുടെ സുരക്ഷക്കായുള്ള കേന്ദ്രസേന സംഘം എരുമേലിയിൽ എത്തി.ഐറ്റിബിപി വിഭാഗത്തിൽപ്പെട്ട 100 പേരടങ്ങുന്ന ഒരു  കമ്പനിയാണ് എരുമേലിയിലെത്തിയിരിക്കുന്നത് . ജില്ലയിലെ ഇലക്ഷൻ കമ്മീഷന്റെ യോഗത്തിന് ശേഷമേ ഇവരുടെ സേന വിന്യാസം  സംബന്ധിച്ച്  നടപടികൾ സ്വീകരിക്കുകയൊള്ളൂയെന്നും അധികൃതർ പറഞ്ഞു.താമസം / ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ പരിഗണിച്ചാണ് കേന്ദ്ര സേനയെ എരുമേലിയിൽ വന്നതെന്നും  അധികൃതർ പറഞ്ഞു. എരുമേലി പോലീസ് സ്റ്റേഷൻ  വളപ്പിലാണ് ഇവരുടെ ഇപ്പോഴത്തെ താമസം.