Monday, May 6, 2024
indiaNewspolitics

ലോകമാന്യ തിലക് ദേശീയ അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്

പൂനെ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം സമ്മാനിക്കുമെന്ന് തിലക് സ്മാരക മന്ദിര്‍ ട്രസ്റ്റ്.    മികച്ച നേതൃത്വത്തിനും പൗരന്മാരില്‍ ദേശസ്നേഹം ഉണര്‍ത്തുന്നതിനുമുള്ള അംഗീകാരമായാണ് ആഗസ്റ്റ് 1-ന് പൂനെയില്‍ വച്ച് ലോകമാന്യ തിലക് ദേശീയ അവാര്‍ഡ് പ്രധാനമന്ത്രിക്ക് നല്‍കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയില്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും പൂനെ ആസ്ഥാനമായുള്ള ട്രസ്റ്റ് അറിയിച്ചു. ലോകമാന്യ തിലകിന്റെ 103-ാം ചരമവാര്‍ഷികമായ ഓഗസ്റ്റ് 1-ന് തിലക് സ്മാരക മന്ദിര്‍ ട്രസ്റ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലോകമാന്യ തിലക് ദേശീയ അവാര്‍ഡ് സമ്മാനിക്കും. ചടങ്ങില്‍ എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ മുഖ്യാതിഥിയാകും. വേദിയില്‍ വച്ച് പ്രധാനമന്ത്രിക്ക് അവാര്‍ഡ് സമ്മാനിക്കും. ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തിന് കീഴില്‍ ഇന്ത്യ പുരോഗതിയുടെ പടവുകള്‍ കയറി. പ്രധാനമന്ത്രി മോദി പൗരന്മാരില്‍ ദേശസ്നേഹം ഉണര്‍ത്തി.                           ഇന്ത്യ ആഗോള ഭൂപടത്തില്‍ ഇടംപിടിച്ചു’ എന്ന് ട്രസ്റ്റ് വൈസ് പ്രസിഡന്റ് രോഹിത് തിലക് പറഞ്ഞു. മഹാരാഷ്ട്ര ഗവര്‍ണര്‍ രമേഷ് ബായിസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. മുന്‍ മുഖ്യമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും അതിഥിയായി എത്തും. ഹിന്ദ് സ്വരാജ് സംഘ് എന്നറിയപ്പെട്ടിരുന്ന ട്രസ്റ്റിന്റെ പ്രസിഡന്റ് ദീപക് തിലകാണ് അവാര്‍ഡ് സമ്മാനിക്കുക. ഇന്ദിരാഗാന്ധി, അടല്‍ ബിഹാരി വാജ്പേയി, മന്‍മോഹന്‍ സിംഗ് എന്നിവര്‍ക്കും ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം നേരത്തെ ലഭിച്ചിട്ടുണ്ട്.