Thursday, May 16, 2024
keralaNewspolitics

തല്ല് ഒന്നിനും പരിഹാരമല്ല: എന്നാല്‍ തല്ലാനുള്ള സാഹചര്യം യു ഡി എഫും ബി ജെ പിയും ഉണ്ടാക്കരുത് :കോടിയേരി ബാലകൃഷ്ണന്‍

കോഴിക്കോട്: സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് കെ റെയില്‍ അധികൃതര്‍ സ്ഥാപിച്ച അതിരടയാളക്കല്ലുകള്‍ പിഴുതെറിയാന്‍ കോണ്‍ഗ്രസും
ബി ജെ പിയും ഇറങ്ങുമ്പോള്‍ സ്വാഭാവിക പ്രതികരണങ്ങള്‍ ഉണ്ടാകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.തല്ല് ഒന്നിനും പരിഹാരമല്ല. എന്നാല്‍ തല്ലാനുള്ള സാഹചര്യം യു ഡി എഫും ബി ജെ പിയും ഉണ്ടാക്കരുതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജനങ്ങളുടെ അംഗീകാരമില്ലാതെയാണ് പ്രതിഷേധക്കാര്‍ കല്ല് നീക്കം ചെയ്യുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ കോഴിക്കോട് പറഞ്ഞു.

സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സംവാദ പരിപാടിയില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിനെതിരേയുള്ള ചോദ്യങ്ങള്‍ക്ക് ജോസഫ് സി മാത്യു ആരാണെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മറുചോദ്യം. സംവാദ പരിപ പരിപാടിയില്‍ ആരൊക്കെ പങ്കെടുക്കണം എന്നതിനെ സംബന്ധിച്ച് തീരുമാാനം എടുക്കുന്നത് കെ റെയില്‍ അധികൃതരാണെന്നും സര്‍ക്കാരിന് അതില്‍ പങ്കില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.