Tuesday, May 14, 2024
keralaNewsObituary

കണ്ണൂര്‍ തോട്ടടയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബസ് യാത്രക്കാരനാണ് മരിച്ചത്. അപകടത്തില്‍ ബസ് തലകീഴായി മറിഞ്ഞു. ഇരു വാഹനത്തിലെയും ഡ്രൈവര്‍മാര്‍ അടക്കം 24 പേര്‍ക്ക് പരുക്കേറ്റു. 8 പേരുടെ നില ഗുരുതരമാണ്. മംഗലാപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് വന്ന കല്ലട ബസാണ് അപകടത്തില്‍പ്പെട്ടത്. കണ്ണൂര്‍ ഭാഗത്തേക്ക് മീന്‍ കയറ്റി വരികയായിരുന്നു ലോറി. ബസ് മൂന്ന് തവണ തലകീഴായി മറിഞ്ഞു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.