Wednesday, May 15, 2024
keralaNews

പമ്പാവാലിയില്‍ നാട്ടുകാര്‍ക്കെതിരെ.വനം വകുപ്പ് ഓഫീസര്‍മാര്‍ നടത്തിയത് നരനായാട്ട് . എന്‍ .ഹരി

പമ്പാവാലിയില്‍ നാട്ടുകാര്‍ക്കെതിരെ വനം വകുപ്പുദ്യോഗസ്ഥര്‍ നടത്തിയത് നരനായാട്ടാണെന്നും ഈ അക്രമത്തെ ഒരു വിധത്തിലും ന്യായികരിക്കാനാവി ല്ലെന്നും ബിജെപി സംസ്ഥാന കമ്മറ്റിയംഗം എന്‍ . ഹരി പറഞ്ഞു.മുമ്പും ഇത്തരം സംഭവങ്ങള്‍ ഇവര്‍ നടത്തിയിരുന്നു . എന്നാല്‍ കേസില്‍ കുരുക്കുമെന്ന് ഭയന്നാണ് പലരും പരാതി കൊടുക്കാത്തത്. കഴിഞ്ഞ ദിവസം പമ്പാവാലി ആറാട്ടുകയത്ത് മര്‍ദ്ദനമേറ്റ സുനിഷ് പി.എന്‍,പാലമൂട്ടില്‍ (42)സൂജാത പാലമൂട്ടില്‍ ,(32) സുജ മൈലമൂട്ടില്‍ (33) എന്നിവരെ യാതൊരു പ്രകോപനവുമില്ലാതെ ഡപ്യൂട്ടി റയിഞ്ചോഫീസറുടെ നേതൃത്വത്തില്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും എന്‍ ഹരി പറഞ്ഞു.തലേന്നാള്‍ ഔദ്യോഗികവാഹനത്തില്‍ റോഡ് ബ്ലോക്ക് ചെയ്ത് മദ്യപിച്ചു കൊണ്ടിരുന്ന വനം വകുപ്പുദ്യോഗസ്ഥരെ സുനിഷ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് മണല്‍ കടത്തിയെന്ന പേരില്‍ പ്രചരണം നടത്തി ഇത്തരമൊരു മര്‍ദ്ദനത്തിന് വഴിയൊരുക്കിയത്.തലേദിവസം നടന്ന വാഗ്വാദത്തിനിടയ്ക്ക് ‘നിനക്ക് റാന്നി സംഭവമോര്‍മ്മയുണ്ടോ എന്ന് റെയിഞ്ചോഫീസര്‍ ചോദിച്ചതായും അദ്ദേഹം പറഞ്ഞു, അധികാരത്തിന്റെ പേരില്‍ എന്ത് തോന്ന്യാസവും കാട്ടാമെന്നുള്ളതിന്റെ തെളിവാണ് രണ്ട് പാവപ്പെട്ട സ്ത്രീകളെ വീട്ടില്‍കയറി മര്‍ദ്ദിച്ചതിലൂടെ ഇവര്‍ തെളിയിച്ചിരിക്കുന്നത്.ഇതിനെതിരെ ജനമന:സാക്ഷി ഉയരണം. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ മേലധികാരികള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .