Saturday, May 4, 2024
indiaNews

ലോകത്തെ ഏറ്റവും വലിയ കോവിഡ് ആശുപത്രി അടച്ചുപൂട്ടുന്നു

മൂവായിരത്തോളം രോഗികളുണ്ടായിരുന്ന ആശുപത്രിയില്‍ ഇപ്പോള്‍ 60 പേര്‍ . ലോകത്തെ ഏറ്റവും വലിയ കോവിഡ് ആശുപത്രി അടച്ചുപൂട്ടുന്നു . ഏറ്റവും വലിയ കോവിഡ് ആശുപത്രിയായ സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്ററാണ് അടച്ചുപൂട്ടുന്നത്.രോഗികളുടെ എണ്ണം കുറഞ്ഞതിനെതുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് മന്ത്രാലയം ആശുപത്രി അടച്ചുപൂട്ടാനുള്ള തീരുമാനം കൈകൊണ്ടത്. ഡി.ആര്‍.ഡി.ഒയുടെ ഡല്‍ഹി ഛാത്തര്‍പൂരിലുള്ള ആശുപത്രി ഐ.ടി.ബി.പിയുടെ നിയന്ത്രണത്തിലാണുള്ളത്. 3000ത്തോളം ബെഡുകളായിരുന്നു സജ്ജീകരിച്ചിരുന്നത്.രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനേന കുറഞ്ഞുവരികയാണ്, അടുത്തയാഴ്ചയോടെ ആശുപത്രി അടച്ചുപൂട്ടാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്’ – ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പൊലീസ് (ഐ.ടി.ബി.പി) ഡയറക്ടര്‍ ജനറല്‍ എസ്. എസ് ദേശ് വാള്‍ പറഞ്ഞു.’സ്ഥിതിഗതികള്‍ ശ്രദ്ധാപൂര്‍വ്വം പരിഗണിച്ചതിന് ശേഷമാണ് ആശുപത്രി അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. ആശുപത്രിയില്‍ നിലവില്‍ 60 രോഗികളേയുള്ളൂ. അവരെ ഡിസ്ചാര്‍ജ് ചെയ്താല്‍ ആശുപത്രി അടച്ചുപൂട്ടും. പുതിയ രോഗികളെ അഡ്മിറ്റ് ചെയ്തിട്ടില്ല’- ദേശ് വാള്‍ പറഞ്ഞു.കോവിഡ് പശ്ചാതലത്തില്‍ കേന്ദ്ര നിര്‍ദ്ദേശ പ്രകാരം അയച്ച തങ്ങളുടെ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ വിദഗ്ധരെയും തിരികെ അയക്കണമെന്ന് ആവശ്യപ്പെട്ട് ഐ.ടി.ബി.പി ആഭ്യന്തര വകുപ്പിന് നേരത്തേ കത്തയച്ചിരുന്നു.പതിനായിരം കിടക്കകളുമായി 2020 ജൂലൈ 5ന് സൗത്ത് ഡല്‍ഹിയിലെ ഛത്തര്‍പുരിലെ രാധാ സ്വാമി സത്സങ്ങില്‍ ആരംഭിച്ച കോവിഡ് പരിചരണ കേന്ദ്രത്തില്‍ ലോകത്തിലെ തന്നെ മികച്ച സംവിധാനങ്ങളായിരുന്നു ഒരുക്കിയിരുന്നത്.ഡല്‍ഹിയില്‍ കോവിഡ് രോഗികളാല്‍ ആശുപത്രികള്‍ നിറയുന്ന സാഹചര്യത്തിലാണു യുദ്ധകാലടിസ്ഥാനത്തില്‍ താല്‍ക്കാലിക ആശുപത്രി ഉയര്‍ന്നത്.20 ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലുപ്പമുള്ള സ്ഥലത്ത് 20 കൂടാരങ്ങള്‍. ഓരോന്നിലും 500 കിടക്കകള്‍ വീതം. 75 ആംബുലന്‍സ്, 500 കുളിമുറികള്‍, 450 ശുചിമുറികള്‍ എന്നിവയും സജ്ജമാക്കിയിരുന്നു. ആയിരത്തോളം ജീവനക്കാരായിരുന്നു ഇവിടെ സേവനം അനുഷ്ഠിച്ചത്ഡ ല്‍ഹിയിലെ ദീന്‍ദയാല്‍ ഉപാധ്യായ, മദന്‍ മോഹന്‍ മാളവ്യ ആശുപത്രികളുമായി സംയോജിപ്പിച്ചായിരുന്നു പ്രവര്‍ത്തനം. റഫറല്‍ ആശുപത്രിയായി എല്‍.എന്‍.ജെ.പി, രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും പ്രവര്‍ത്തിച്ചിരുന്നു