Sunday, May 5, 2024
Newsworld

ലോകത്തിലെ ഏറ്റവും പ്രായമേറിയ ടെസ്റ്റ് ക്രിക്കറ്റ് താരം ജോണ്‍ വാട്കിന്‍സ് അന്തരിച്ചു

ലോകത്തിലെ ഏറ്റവും പ്രായമേറിയ ടെസ്റ്റ് ക്രിക്കറ്ററായിരുന്ന ജോണ്‍ വാട്കിന്‍സ് അന്തരിച്ചു. 98 വയസായിരുന്നു. തിങ്കളാഴ്ച ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ വെച്ചായിരുന്നു അന്ത്യമെന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക അറിയിച്ചു. 10 ദിവസം മുമ്പ് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നതായി സി.എസ്.എ അറിയിച്ചു. വലൈങ്കയ്യന്‍ ബാറ്റ്‌സ്മാനും സ്വിങ് ബൗളറുമായിരുന്ന വാട്കിന്‍സ് 1949-1957 കാലയളവില്‍ 15 ടെസ്റ്റ് മത്സരങ്ങള്‍ക്ക് കുപ്പായമണിഞ്ഞു. 92 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ക്രിക്കറ്റിലേക്ക് തിരിയുന്നതിന് മുമ്പ് രണ്ടാം ലോകയുദ്ധത്തില്‍ ദക്ഷിണാഫ്രിക്കന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിച്ചു.ഇതോടെ ഇനി ദക്ഷിണാഫ്രിക്കയുടെ തന്നെ റോണ്‍ ഡ്രാപറാകും (95 വയസ്സ്) ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ ടെസ്റ്റ് കളിക്കാരന്‍. 92കാരനായ ആസ്‌ട്രേലിയയുടെ നീല്‍ ഹാര്‍വിയാണ് രണ്ടാമത്. എന്നാല്‍ 1940കളില്‍ ടെസ്റ്റ് കളിച്ച ഏക കളിക്കാരന്‍ ഹാര്‍വിയാകും. ഡ്രാപര്‍ തന്റെ രണ്ട് ടെസ്റ്റുകളും കളിച്ചത് 1950കളിലാണ്.