Friday, May 17, 2024
educationLocal NewsNews

ബാല്യകാല സ്മരണകൾ ഓർമ്മിച്ചു കുടുംബശ്രീ അംഗങ്ങൾ ക്ലാസ് മുറിയിൽ 

എരുമേലി: ബാല്യകാല സ്മരണകൾ ഓർമ്മിച്ചു കുടുംബശ്രീ അംഗങ്ങൾ ക്ലാസ് മുറിയിൽ . ബാല്യകാലത്തെ ഓർമ്മകൾ പുതുക്കി  സ്കൂൾ മുറ്റത്ത്  കുടുംബശ്രീ അംഗങ്ങൾ ഒത്തുചേർന്നപ്പോൾ  പലരും തങ്ങളുടെ കുട്ടിക്കാലം ഓർമ്മച്ചെടുത്തതും അതിൽ   മതിമറന്ന് സന്തോഷം പങ്കിട്ടതും സദായമായി .  സ്കൂൾ മുറ്റത്ത് അസംബ്ലി നിന്ന് പ്രാർത്ഥന നടത്തിയും , വിവിധ കുടുംബശ്രീകളെ തരംതിരിച്ച് വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികളാക്കിയതും ഏറെ ശ്രദ്ധേയമായിരുന്നു . മലയാള അക്ഷരങ്ങൾ മുതൽ കമ്പ്യൂട്ടർ വരെയുള്ള പഠന പരിചയവും കുടുംബശ്രീയുടെ  വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചു നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്റ്  പറഞ്ഞു. സംസ്ഥാന തലത്തിൽ സർക്കാർ  നടപ്പിലാക്കുന്ന ” തിരിച്ച് ക്ലാസ് മുറിയിലേക്ക് ”   എന്ന പദ്ധതിയുടെ ഭാഗമായി എരുമേലി പഞ്ചായത്തിൽ എഞ്ചൽ വാലി സെന്റ് മേരീസ് സ്കൂളിൽ നടന്ന  പരിപാടിയാണ്  അംഗങ്ങളെ അവരുടെ ബാല്യകാല സ്മരണകളിലേക്ക് എത്തിച്ചത്. എരുമല ഗ്രാമപഞ്ചായത്തിലെ 10 , 11 വാർഡുകളിൽപ്പെട്ട വിവിധ കുടുംബശ്രീകളാണ് ഒന്നു മുതൽ ആറു വരെയുള്ള ക്ലാസുകളിൽ വിദ്യാർത്ഥികളായി പങ്കെടുത്തത്. സ്ലേറ്റുമായി എത്തിയ കുടുംബശ്രീ അംഗങ്ങൾക്ക് മിഠായി നൽകിയാണ് വിവിധ ക്ലാസുകളിലേക്ക് എതിരേറ്റത്.
എരുമേലി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ ജെ ബിനോയ് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ മാത്യു ,  മാത്യു ജോസഫ് , നാസർ പനച്ചി എന്നിവർ പങ്കെടുത്തു.