Monday, April 29, 2024
Local NewsNewsObituaryUncategorized

ലിബിന്റെ മരണം:  അന്വേഷണം നടത്തണം; ഭാര്യയും ബന്ധുക്കളും

എരുമേലി : ബൈക്ക് അപകടത്തില്‍ മരിച്ച ഭര്‍ത്താവ് മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഭാര്യയും – ബന്ധുക്കളും വീണ്ടും പോലീസില്‍ പരാതി നല്‍കി. എരുമേലി മുക്കൂട്ടുതറ വെണ്‍കുറിഞ്ഞി ഓലക്കുളം ഭാഗത്ത് താമസിക്കുന്ന കുളമാംങ്കുഴി വീട്ടില്‍ ലിബിന്‍ കെസി (29)യാണ് മരിച്ചത്. കഴിഞ്ഞ ഡിസംബര്‍ ഒമ്പതിനാണ് സംഭവം. എരുമേലി മുക്കൂട്ടുതറ റോഡില്‍ തൂങ്കുഴി ജംഗഷന് സമീപം രാത്രി 11.10 ഓടെ അപകടം ഉണ്ടായ അപകടത്തില്‍ ലിബിന്‍ കെസി മരിക്കുന്നത്.

അപകട സമയത്ത് അത് വഴി വന്ന ചുവപ്പ് നിറത്തിലുള്ള കാറും, ഒരു ഡെലിവറി വാനും, വാനില്‍ വന്നവരുടെ പെരുമാറ്റവുമാണ് തങ്ങള്‍ക്ക് സംശയം ഉണ്ടാക്കിയതെന്നും ഇവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് അത് വഴിവന്ന എംവിഡി വകുപ്പിന്റെ വാഹനത്തിലാണ് ലിബിനെ എരുമേലി ആശുപത്രിയിലെത്തിക്കുന്നത് . വെച്ചുച്ചിറയില്‍ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ ലിബിനും – സുഹൃത്തും ചേര്‍ന്നാണ് ചിറക്കടവില്‍ പണം പിരിക്കാനായി പോകുന്നത്.                                                                                                                                                                                                 പണം വാങ്ങി തിരികെ തൂങ്കുഴിവരെ വരുകയും ഇവിടെ നിന്നും ലിബിന്റെ ബൈക്കില്‍ വീട്ടിലേക്ക് വരുന്നതിനിടക്കാണ് അപകടം നടന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു. മണിപ്പുഴയില്‍ വച്ച് പതുക്കെ വന്ന ചുവപ്പ് നിറത്തിലുള്ള കാറിനെ ലിബിന്‍ ഓവര്‍ടേക്ക് ചെയ്യുന്നതും – അപകടസ്ഥലത്തിന് തൊട്ടു മുമ്പ് കാര്‍ ലിബിന്റെ ബൈക്കിനെ മറികടന്ന് അമിത വേഗതയില്‍ കടന്ന് പോകുന്നതും സമീപത്തെ വീട്ടിലെ സിസി റ്റിവിയില്‍ കാണാമായിരുന്നതായും ഇവര്‍ പറഞ്ഞു. അപകട സമയത്ത് സമീപത്തെ ഒരു കടയുടെ മുന്നില്‍ ഉണ്ടായിരുന്ന ഡെലിവറി വാനില്‍ വന്നവര്‍ ഫോണ്‍ ചെയ്തതും, അവരുടെ പെരുമാറ്റവും സംശയം നല്‍കുന്നതാണെന്നും ഇവര്‍ പറഞ്ഞു,

രാത്രി 11.10 നടന്ന അപകടത്തെ തുടര്‍ന്ന് എരുമേലി സി എച്ച് സി യില്‍ നിന്നും ആംബുലന്‍സില്‍ 12.30 ഓടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയിട്ടും 10 ാം തിയതി വെളുപ്പിന് രണ്ട് മണിക്കാണ് പ്രാഥമിക ചികില്‍സ ലഭിക്കുന്നത് . ശരീരത്തില്‍ കാര്യമായ പരിക്കുകള്‍ ഇല്ലാത്തതിനാല്‍, 3.30 ന് വീണ്ടും നടത്തിയ പരിശോധനയിലാണ് തലയുടെ പിന്‍ഭാഗത്ത് പരിക്ക് ഉള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് സിറ്റി സ്‌കാന്‍ എടുത്ത് റിപ്പോര്‍ട്ട് വന്ന ഉടനെ ഓപ്പറേഷന്‍ വേണമെന്ന് നിര്‍ദ്ദേശിക്കുകയും അതിനായി ഐസിയുവില്‍ കയറ്റിയെങ്കിലും രാവിലെ ഏഴ് മണിയോടെ ലിബിന്‍ മരിക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

ലിബിന്റെ അപകട മരണം സംബന്ധിച്ച് ദുരൂഹതയുള്ളതായി ചൂണ്ടിക്കാട്ടി എരുമേലി പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്നും ഗൗരവമായ അന്വേഷണം നടന്നില്ല. അപകടത്തില്‍ ബന്ധുക്കള്‍ പറയുന്ന കാര്യങ്ങള്‍ മാത്രമാണ് പോലീസ് എഫ് ഐ ആറിലടക്കം എഴുതിയതെന്നും രണ്ട് വാഹനങ്ങളെ സംബന്ധിച്ച് ഒരു അന്വേഷണവും നടത്താന്‍ പോലീസ് തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചിയില്‍സ ലഭിക്കാന്‍ താമസം ഉണ്ടായി. അപകട സമയത്ത് ഹെല്‍മറ്റ് ധരിച്ചിരുന്നതായും ഇതിന്റെ ഒരു വശത്ത് ചെറിയ പൊട്ടല്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ തലയോട്ടി പൊട്ടാനും മാത്രം ഇല്ലായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

പോസ്റ്റ് മാര്‍ട്ടം റിപ്പോള്‍ട്ടില്‍ തലയുടെ പിന്‍ഭാഗത്തുണ്ടായ പരിക്കാണ് മരണകാരണമെന്ന് പറയുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ലിബിന്‍ ധരിച്ച ഹെല്‍മറ്റ് ആവശ്യപ്പെട്ടെങ്കിലും പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ പോലീസ്, പെട്ടെന്ന് ഒരു ദിവസം പോലീസ് സ്റ്റേഷനുള്ളില്‍ നിന്ന് ഹെല്‍മറ്റ് കൊണ്ട് വരുകയായിരുന്നും ഇവര്‍ പറഞ്ഞു. ബന്ധുക്കള്‍ നല്‍കിയ സംശയത്തെ തുടര്‍ന്ന് ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയവരെ തങ്ങള്‍ വരുന്നതിന് മുമ്പ് തന്നെ വിട്ടയച്ചതായും ഇവര്‍ പറഞ്ഞു.

പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് പോലും പല തവണ ആവശ്യപ്പെട്ട് 22 ദിവസം കഴിഞ്ഞാണ് നല്‍കിയത്. എരുമേലി പോലീസിന്റെ അന്വേഷണത്തില്‍ അനാസ്ഥയാണ് നടന്നതെന്നും ലാബിന്റെ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ജില്ല പോലിസ് മേധാവിക്ക് പരാതി കഴിഞ്ഞ ദിവസം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി മൊഴി എടുത്തതായും ഇവര്‍ പറഞ്ഞു, എരുമേലി മീഡിയ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ മരിച്ച ലിബിന്റെ ഭാര്യ ആര്യ, അമ്മ കുഞ്ഞുമോള്‍, ബന്ധു സാബു എന്നിവര്‍ പങ്കെടുത്തു,