Monday, April 29, 2024
keralaNewspolitics

ലിജിന്‍ ലാല്‍ പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

ലിജിന്‍ ലാല്‍ പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. പ്രഖ്യാപനം അല്പസമയത്തിനകം ഉണ്ടാകുമെന്നാണ് വിവരം. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റാണ് ലിജിന്‍. ബിജെപി നേതാവ് ജോര്‍ജ് കുര്യന്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് ലിജിന്റെ പേര് പരിഗണനയില്‍ വന്നത്.എന്‍എസ്എസ് ആസ്ഥാനത്തെത്തി ജി സുകുമാരന്‍ നായരേയും ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്ത് എത്തി കാത്തോലിക്ക ബാവയെയുമാണ് ജെയ്ക് സി തോമസ് കണ്ടത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും കൂടിക്കാഴ്ച നടത്തി. മന്ത്രി വി എന്‍ വാസവന് ഒപ്പമായിരുന്നു സന്ദര്‍ശനം.സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയെങ്കിലും പ്രചാരണത്തില്‍ ബഹുദൂരം മുന്നിലെത്താനാണ് എല്‍ഡിഎഫിന്റെ ശ്രമം. പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ മണ്ഡലത്തില്‍ നടത്തിയ റോഡ് ഷോ യുഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചു.
പുതുപ്പള്ളിയില്‍ സഹതാപ തരംഗമല്ല രാഷ്ട്രീയ പോരാട്ടം ആണ് നടക്കുന്നതെന്ന് ജോസ് കെ മാണി എംപി പ്രതികരിച്ചു