Wednesday, May 15, 2024
keralaLocal NewsNews

തിന്മയെ ഇല്ലാതാക്കുകയാണ് മതങ്ങളുടെ ലക്ഷ്യം :മന്ത്രി കെ.രാധാകൃഷ്ണന്‍

എരുമേലി :എല്ലാ മതങ്ങളും തിന്മയെ ഇല്ലാതാക്കി നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണെന്നും എരുമേലിയില്‍ എല്ലാ മതത്തില്‍പ്പെട്ടവരും ഏകോദരസഹോദരങ്ങളെ പോലെയാണ് ജിവിക്കുന്നതെന്നും ദേവസ്വം-പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വികസന പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു.എരുമേലിയില്‍ ശബരിമല തീര്‍ഥാടകര്‍ക്കായിനിര്‍മ്മിക്കുന്ന എരുമേലി ഇടത്താവളംപദ്ധതിയുടെ പുതിയ കെട്ടിടത്തിന് നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.എരുമേലി എന്ന വാക്ക് കൊണ്ട് ശബരിമലയുടെ ചരിത്രം കൂടി വരയ്ക്കുന്നതാണ്.ഇത് ലോകത്തിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.എരുമേലിയുടെ മതസൗഹാര്‍ദ്ദം വെറുതെ വാക്കാല്‍ പറയുന്നതല്ല,എരുമേലിയുടെ ചരിത്രവും സംഭവനയും അതാണ്.തിന്മകള്‍ പെരുകാന്‍ വേണ്ടി ആരും വിശ്വാസത്തില്‍ വരേണ്ടതില്ലലോ മന്ത്രി കൂട്ടിചേര്‍ത്തു.എല്ലാ മതവിശ്വാസങ്ങള്‍ക്കും എരുമേലി മാതൃക തന്നെയാണ്.വസ്ത്രം,ഭക്ഷണം,ഭാഷ എന്നിവ കൊണ്ട് ഒരാളെ മാറ്റി നിര്‍ത്താന്‍ കഴിയില്ല.എല്ലാവരെയും തുല്യരായി കാണുന്ന ഉറപ്പാണ് ഭരണഘടന നല്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇൗ ഉറപ്പ് നിലനിര്‍ത്താന്‍ കഴിയണം.ഇതിന്റെ ഏറ്റവും വലിയ മാതൃക കേന്ദ്രമാണ് എരുമേലിയെന്നും അദ്ദേഹം പറഞ്ഞു.നിര്‍മ്മാണ ഉദ്ഘാടനങ്ങള്‍ക്ക് തറക്കല്ലിടുന്നത് പദ്ധതി എത്രയും വേഗം പൂര്‍ത്തിക്കരിക്കാനാണ്.ചില അവസരങ്ങളില്‍ കല്ലുകള്‍ മാത്രം അവശേഷിക്കുന്നു ഇത് പാടില്ല.പൂര്‍ത്തിക്കരിക്കാന്‍ കഴിയുന്ന പദ്ധതികള്‍ക്ക് മാത്രമേ തറക്കല്ല് ഇടാവുയെന്നും മുന്‍ മുഖ്യമന്ത്രി ഇ.കെ നയാനാര്‍ തന്നോട് പറഞ്ഞത് താന്‍ ഇന്നും ഓര്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ദേവസ്വം ഹാളില്‍ നടന്നചടങ്ങില്‍ പൂഞ്ഞാര്‍ എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു.എരുമേലി വലിയ അമ്പലത്തിന് സമീപം രണ്ട് ഭാഗങ്ങളില്‍മൂന്ന് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടം ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു.കിഫ്ബിയുടെ സഹായത്തോടെ 14.75 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് എരുമേലിയില്‍ തുടക്കമാകുന്നത്.പാര്‍ക്കിംഗ്,ഡോര്‍മെറ്ററി മുറികള്‍,ശൗചാലയം,ഹാള്‍,മെസ്,16 മുറികള്‍ തുടങ്ങിയവയാണ് ഒരുക്കിയിരിക്കുന്നത്.ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പരിപാടിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍,ദേവസ്വം ബോര്‍ഡ് അംഗങ്ങളായ മനോജ് ചരളേല്‍,പി എം തങ്കപ്പന്‍,ദേവസ്വം സെക്രട്ടറി അനിത,എരുമേലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സിപി സതീഷ് കുമാര്‍,മുണ്ടക്കയം അസി. കമ്മീഷണര്‍ ജി. ബൈജു,ചീഫ് എന്‍ജിനീയര്‍ ജനറല്‍ ജി.കൃഷ്ണകുമാര്‍,ദേവസ്വം ബോര്‍ഡ്ചീഫ് എന്‍ജിനീയര്‍ ആര്‍.അജിത് കുമാര്‍,ജില്ല പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരന്‍,എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ് കുട്ടി എന്നിവര്‍ സംസാരിച്ചു.വൈസ് പ്രസിഡന്റ് അനുശ്രീ സാബു,ബ്ലോക്ക് പഞ്ചായത്ത് അംഗവും സ്വാഗത സംഘം കണ്‍വീനറുമായ റ്റി. എസ് കൃഷ്ണകുമാര്‍,വാര്‍ഡംഗം ലിസി സജി,സി പി എം എരുമേലി ലോക്കല്‍ സെക്രട്ടറി വി.ഐ അജി, സി പി ഐ എരുമേലി ലോക്കല്‍ സെക്രട്ടറി വി പി സുഗതന്‍,കോണ്‍ഗ്രസ് എരുമേലി മണ്ഡലം പ്രസിഡന്റ് റ്റി.വി ജോസഫ്,എരുമേലിമഹല്ല മുസ്ലീം ജമാഅത്ത് പ്രസിഡന്റ് പി.എ ഇര്‍ഷാദ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധി ജോസ് പഴയതോട്ടം,ഐയുഎംഎല്‍പ്രതിനിധി നൗഷാദ് കുറുങ്കാട്ടില്‍,ഐ എന്‍ എല്‍ പ്രതിനിധി സലിം വാഴമറ്റം, മറ്റ് പഞ്ചായത്തംഗങ്ങള്‍ അടക്കം നിരവധിപേര്‍ പങ്കെടുത്തു.