Wednesday, May 15, 2024
indiaNews

വിടവാങ്ങിയത് രാജ്യം കണ്ട മികച്ച യുദ്ധതന്ത്രജ്ഞന്‍

വിടവാങ്ങിയത് രാജ്യം കണ്ട മികച്ച യുദ്ധതന്ത്രജ്ഞനാണ്. അകാലത്തില്‍ പൊലിഞ്ഞത് ഇന്ത്യയുടെ ആദ്യ സംയുക്തസേനാമേധാവി കൂടിയാണ്. 2016-19 കാലയളവില്‍ കരസേനാമേധാവി; മിന്നലാക്രമണത്തിന്റെ ആസൂത്രകരില്‍ പ്രമുഖനാണ് റാവത്ത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദം നിയന്ത്രിച്ചതില്‍ പ്രധാനപങ്ക് വഹിച്ചു. പര്‍വതയുദ്ധതന്ത്രത്തില്‍ പ്രാവീണ്യമുണ്ട്. സേനയുടെ സുപ്രധാന കമാന്‍ഡുകളെ നയിച്ചു. കോംഗോയില്‍ സംയുക്ത സമാധാനസേനയെ നയിച്ചതും റാവത്ത് തന്നെ. പരം വിശ്ഷ്ഠ് സേവാ മെഡല്‍ ഉള്‍പ്പെടെ പരമോന്നത പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

വ്യാമോസേനയാണ് മരണ വിവരം സംയുക്ത സേനാ മേധാവിയുടെ സ്ഥിരീകരിച്ചത്. ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും അപകടത്തില്‍ മരിച്ചു. 14 പേരുണ്ടായിരുന്ന ഹെലികോപ്റ്ററില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങിയെന്ന് വ്യോമസേന അറിയിക്കുന്നു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ആണ് അപകടത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ടയാള്‍. ഇദ്ദേഹം വില്ലിംഗ്ടണ്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.