Monday, April 29, 2024
keralaNews

ഏറ്റുമാനൂര്‍ തിരുവാഭരണ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ ദേവസ്വം വിജിലന്‍സ് സംഘം പരിശോധന നടത്തി.

കോട്ടയം: ഏറ്റുമാനൂര്‍ തിരുവാഭരണ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്ഷേത്രത്തില്‍ ദേവസ്വം വിജിലന്‍സ് സംഘം പരിശോധന നടത്തി. മാല വിളക്കിച്ചേര്‍ത്തതായി കണ്ടെത്താനായില്ലെന്ന് പരിശോധനയ്ക്ക് ശേഷം വിജിലന്‍സ് എസ്പി പി ബിജോയ് പറഞ്ഞു. 72 മുത്ത് കൊണ്ടുള്ള മാല ആണ് ഇപ്പോള്‍ ഇവിടെയുള്ളത്. പഴയ മേല്‍ശാന്തിമാരുടെ അടക്കം മൊഴി രേഖപ്പെടുത്താന്‍ ഉണ്ട്. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.ദേവസ്വം തിരുവാഭരണ കമ്മീഷണര്‍ എസ് അജിത് കുമാറും ക്ഷേത്രത്തിലെത്തി. ദേവസ്വം വിജിലന്‍സ് സംഘം രുദ്രാക്ഷമാല പരിശോധിക്കും. ദേവസ്വം തിരുവാഭരണം കമ്മീഷണര്‍ എസ് അജിത് കുമാര്‍ രുദ്രാക്ഷമാല പരിശോധിച്ചു. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയതെന്നും പോലീസിന് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെന്നും എസ്പി ബിജോയ് പറഞ്ഞു.