Tuesday, May 7, 2024
keralaNewsObituaryUncategorized

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു

ഇടുക്കി:റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു.     

കൊച്ചറ എ.കെ.എം യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി തച്ചിരിക്കല്‍ ബിനോയിയുടെ മകള്‍ ബിയ ആണ് മരിച്ചത്. നെടുങ്കണ്ടം കൊച്ചറയിലാണ് സംഭവം.സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങി റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുമ്പോള്‍ അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അപകടത്തില്‍പ്പെട്ട ബിയയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വണ്ടന്മേട് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.