Monday, April 29, 2024
keralaNewspolitics

കെ-റെയില്‍; ബിജെപി സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ 

കോട്ടയം: ബിജെപി കോട്ടയം ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കെ-റെയില്‍ വിരുദ്ധ സമരപ്രഖ്യാപന ജനകീയ കണ്‍വന്‍ഷന്‍ (24-03-2022) മാടപ്പള്ളിയില്‍ നടക്കും.

കെ-റെയില്‍ കടന്നുപോകുന്ന പാതയിലൂടെ ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍ 29 മുതല്‍ 31 വരെ നടത്തുന്ന പദയാത്രയുടെ മുന്നോടിയായാണ് കണ്‍വന്‍ഷന്‍. തെങ്ങണയിലുള്ള മാടപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വൈകിട്ട് 4ന് ജില്ലാ പ്രിഡന്റ് ലിജിന്‍ ലാല്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ്ജ് കുര്യന്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വ്യക്താവ് അഡ്. നാരായണന്‍ നമ്പൂതിരി, പശ്ചിമഘട്ട സംരക്ഷണസമിതി ചെയര്‍മാന്‍ ജോണ്‍ പെരുവന്താനം, പൊതുഗതാഗത സംരക്ഷണ സമിതി ചെയര്‍മാന്‍ ഡിജോ കാപ്പന്‍, കേരള സുസ്തിര വികസന സമിതി ചെയര്‍മാന്‍ ജോര്‍ജ്ജ് സെബാസ്റ്റിയന്‍, കെ-റയില്‍ വിരുദ്ധ ജനകീയ സമിതി രക്ഷാധികാരി തോമസ് എം.ടി, ബിജെപി കെ-റെയില്‍വിരുദ്ധ പ്രക്ഷോഭസമിതി കണ്‍വീനര്‍ ബി. രാധാകൃഷ്ണമേനോന്‍ എന്നിവര്‍ പ്രസംഗിക്കും. പരിപാടിയില്‍ പങ്കെടുക്കാനുള്ള പ്രവര്‍ത്തകരെ നിശ്ചയിച്ച് സമ്മേളനത്തില്‍ എത്തിക്കുവാന്‍ മണ്ഡലം പ്രസിഡന്റുമാര്‍ ശ്രദ്ധിക്കുമല്ലോ.എം.ആര്‍. അനില്‍കുമാര്‍
പ്രോഗ്രാം ഇന്‍ചാര്‍ജ്ജ്