Saturday, May 4, 2024
GulfindiakeralaNews

റിയാദില്‍ തീ പിടുത്തത്തില്‍ മലയാളികള്‍ അടക്കം ആറ് പേര്‍ മരിച്ചു.

റിയാദ്: റിയാദ് ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തില്‍ മലയാളികള്‍ അടക്കം ആറ് പേര്‍ മരിച്ചു. രണ്ട് മലയാളികളും ഗുജറാത്ത് തമിഴ്നാട് സ്വദേശികളുമാണ് മരിച്ചത്.ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ അഗ്‌നിബാധയിലാണ് മരണം. ഇന്ന് പുലര്‍ച്ചെ ഒന്നരക്കാണ് അഗ്‌നിബാധ ഉണ്ടായതെന്നാണ് അറിയുന്നത്. പെട്രോള്‍ പമ്പില്‍ പുതുതായി ജോലിക്കെത്തിയവരാണ്.ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍.മരിച്ചവരില്‍ രണ്ടുപേര്‍ മലപ്പുറം സ്വദേശികളാണ് . ഗുജറാത്ത്, തമിഴ്നാട് സ്വദേശികളാണ് മറ്റു രണ്ടുപേര്‍.ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരും മരിച്ചവരുമായി ബന്ധപ്പെട്ട നടപടികള്‍ക്കു വേണ്ടി രംഗത്തുണ്ട്.