Saturday, April 27, 2024
keralaLocal NewsNews

എരുമേലി ചെമ്പകപ്പാറയിൽ ആംബുലൻസ് മരത്തിലിടിച്ച് മൂന്ന് പേർക്ക് പരിക്ക്

എരുമേലി: എരുമേലി ചെമ്പകപ്പാറയിൽ മൃഗസംരക്ഷണ വകുപ്പിന്റെ ആംബുലൻസ് മരത്തിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. കാഞ്ഞിരപ്പള്ളി ആർ എ സി  ഓഫീസിലെ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. ഓഫീസിലെ അറ്റൻഡർ രാഹുൽ കൃഷ്ണൻ ബിജു തോമസ്,അജിമോൻ എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 1:45 ഓടെ ചെമ്പകപ്പാറ സമീപമായിരുന്നു  അപകടം.വിവിധ ആശുപത്രിയിലേക്ക് മരുന്ന് എത്തിക്കുന്ന വെറ്റിനറി വിഭാഗത്തിന്റെ ആംബുലൻസ് മുക്കൂട്ടുതറയിലെ
 മൃഗാശുപത്രിയിലേക്ക് മരുന്നുമായി വരുന്നതിനിടയായിരുന്നു അപകടം.
അപകടത്തിൽ രാഹുൽ കൃഷ്ണനാണ് സാരമായി  പരിക്കേറ്റെതെന്നും അധികൃതർ  പറഞ്ഞു. ആംബുലൻസിന്റെ നിയന്ത്രണം വിട്ടതാവാം അപകടത്തിന് കാരണമെന്ന് എരുമേലി എസ് ഐ ശാന്തി കെ ബാബു പറഞ്ഞു.