Monday, April 29, 2024
EntertainmentindiaNews

തമിഴ് സൂപ്പര്‍താരം അജിത്തിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു.

തമിഴ് സൂപ്പര്‍താരം അജിത്തിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു.പുതിയ ചിത്രമായ’വലിമൈ’യുടെ ഇടയിലാണ് അപകടം.കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം വീണ്ടും പുനഃരാരംഭിച്ചിരുന്നു. ഇതിനിടെയാണ് അജിത്തിന് പരിക്കേറ്റത്. ‘പിങ്ക് വില്ല’യാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.സ്റ്റണ്ട് ചിത്രീകരണത്തിനിടെ താരത്തിന് പരിക്ക് പറ്റിയതായാണ് വിവരം. ഹൈദരാബാദില്‍ നടക്കുന്ന ചിത്രീകരണം ഒരു മാസത്തേക്ക് കൂടി നീട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ ചിത്രത്തിന്റെ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ താരം അപകടത്തില്‍ പെട്ടിരുന്നു.എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘വലിമൈ’ ജനുവരിയിലായിരുന്നു ചിത്രീകരണത്തിലേയ്ക്ക് കടന്നത്. ‘നേര്‍കൊണ്ട പാര്‍വൈ’ എന്ന ചിത്രത്തിനുശേഷം അജിത്തും എച്ച് വിനോദും ഒന്നിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂറാണ്. 2016ല്‍ പുറത്തു വന്ന ‘പിങ്ക്’ എന്ന ഹിന്ദി സിനിമയുടെ റീ-മേക് ആണ് ‘വാലിമൈ’. ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം എന്നിവരാണ് മറ്റഭിനേതാക്കള്‍.