Saturday, May 18, 2024
keralaNewsObituary

തകില്‍ വിദ്വാന്‍ കരുണാ മൂര്‍ത്തി അന്തരിച്ചു.

വൈക്കം :തകില്‍ വിദ്വാന്‍ കരുണാ മൂര്‍ത്തി (52) അന്തരിച്ചു. വൈക്കം ചാലപ്പറമ്പ് സ്വദേശിയായ അദ്ദേഹം രോഗബാധയെ തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ 2.50 നാണ് അന്തരിച്ചത്. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്നു തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജ്യാന്തര പ്രശസ്തമായ തവില്‍ വിദ്വാനാണ്. കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാന്‍ പദവി ലഭച്ചിട്ടുണ്ട്. തകിലില്‍ കീര്‍ത്തനങ്ങള്‍ വായിക്കുന്നതിലൂടെ ആസ്വദക മനം കവര്‍ന്ന കലാകാരനാണ് കരുണാമൂര്‍ത്തി.